Friday 11 October 2013

മണ്ണേ മടങ്ങുക


അവളുടെയുള്ളിൽ നട്ട വിത്തുകൾ മുളച്ചിരിക്കുന്നു.
എന്റേതാവാം നിന്റേതാവാം മറ്റാരുടേതുമാവാം.

പെണ്ണാണെങ്കിൽ മുളയിലേ നുള്ളി കളഞ്ഞേക്കണം.
പറ്റില്ല,മഴയൊഴിച്ച് വളര്ത്തേണ്ടതാണെന്നവൾ.

പക്ഷേ സൂര്യനെ കാട്ടിക്കൊടുക്കരുതൊരിക്കലും
പെണ്ണങ്ങ് പടർന്നു പന്തലിച്ചു കേറിയെങ്കിലോ?

കാറ്റു കൊണ്ടും വെളിച്ചം കണ്ടുമാണ്‌ ജീവിതമത്രേ!
അന്യർ പിഴുതെറിയും മുൻപേ പറിച്ച് നടേണ്ടതില്ലേ?

പിന്നെയവളൊന്നും പറഞ്ഞതില്ല.ഞാനവളെ കണ്ടതുമില്ല.
മണ്ണൊലിച്ചിലിലൊരു ആത്മഹത്യാക്കുറിപ്പ് പോലുമില്ല.

കാലിടറുന്നു,വീണൊടുങ്ങാനവളുടെ ശരീരവുമിനിയില്ല.
അവളില്ലാതെ ഇനി ഞാൻ എങ്ങനെയൊരു അച്ഛനാകും?



2 comments:

  1. വളരെ നന്നായിട്ടുണ്ട്.... ഇഷ്ടായി :)

    ReplyDelete
  2. ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയ പൊടിമോന്റെ വലിയ മനസ്സിന് നന്ദി :)

    ReplyDelete