![]() |
http://www.artsheaven.com/marc-chagall-bride-with-a-fan.html |
യൂദാസ്, ഞാൻ നിങ്ങളെ പ്രണയിക്കുന്നു.
മുപ്പതു വർഷങ്ങളുടെ ഏകാന്തതയ്ക്ക്
വേണ്ടിയുറ്റവളെ ഒറ്റുകൊടുത്തവനേ,
അവസാനത്തെ ആലിംഗനത്തെയും
അധരങ്ങളെ അനുഗമിച്ച രാത്രികളെയുമാണ്
നീ പ്രേമം കൂകിയുണർത്തും മുൻപേ
മൂന്നു വാക്കുകളിൽ തള്ളിപ്പറഞ്ഞത്.
നിന്റെ നാവെനിക്ക് നീട്ടിയ ചാട്ടവാർ,
അവരെന്റെ നെഞ്ചിലേറ്റിയ പൊൻകുരിശ്,
ആയിരം കള്ളങ്ങൾ തറച്ചേറ്റ നുണപ്പാടുകൾ,
ഇടനെഞ്ചിൽ മുറിഞ്ഞ ഓർമ്മഞെരമ്പിലെ
ചതിച്ചോരച്ചൊരിച്ചിലിനൊടുവിൽ വിളറി
വെളുത്ത " ചുവന്ന " സാരി,
പ്രണയപ്പൂക്കൾ കൊണ്ടു തീർത്ത
കൂർത്ത മുൾക്കിരീടം,
യൂദാസ് , എനിക്ക് വേദനിക്കുന്നു...
എന്റെ പിതാവും പുരുഷനുമെന്നെ
കാത്ത് നിൽക്കുന്നു ,
കൈപിടിച്ചു കൊടുക്കേണ്ട പാപസഞ്ചയവുമാ-
യെന്റെ പീഡിതമാം ഹൃദയവും.
വഞ്ചന വിരിച്ചിട്ട മറവിക്കിടക്കയിലേക്ക്
ഉയർത്തെഴുന്നേൽപ്പില്ലെന്ന് അറിഞ്ഞു-
ത്തന്നെയെനിക്ക് പോകേണ്ടതുണ്ട്.
യൂദാസ് ഞാനെന്തിനു
നിങ്ങളെ പ്രണയിക്കണം ?
മുറിവുകൾ മുൾക്കിരീടങ്ങളാഴ്ത്തുന്നിടത്തേയ്ക്ക്
ReplyDeleteഒരു ഹൃദയവുമായവർ ഉയർത്തെഴുന്നേൽക്കട്ടെ..
This comment has been removed by the author.
ReplyDeleteക്രിസ്തുവും യൂദാസ്സും പീലാത്തോസും മനസ്സെന്ന ഒരേ മേല്‍ക്കൂരക്കടിയിലാവുമ്പോള്‍ പ്രണയം അനിവാര്യതയാവില്ലേ?
ReplyDeleteവിശാലമായ അർത്ഥത്തിൽ അതെ
Deleteകൂകിയുണർത്തുന്നത്തിന് മുന്നേ
ReplyDeleteമൂന്നു വട്ടം തള്ളി പ്പറയാൻ...
'''
Delete