അവളെഴുതിയത്
അപരിചിതത്വത്തിന്റെ മഴക്കാടുകളിൽ തളിർത്ത നാമ്പുകളെക്കുറിച്ച്...
Monday, 1 December 2014
മഞ്ഞുകാൽ
കാലടിയിലൊരു ശിശിരമുണ്ട്.
രേഖകളൊക്കെയും തണുപ്പും
പുതച്ച് സുഷുപ്തിയിലിരുപ്പാണ്.
കാൽവെള്ളയിലൊരാളുടെ
മുഖമുദിക്കുമ്പോഴാണ്
നഖങ്ങളുമ്മച്ചൂടേറ്റുണരുന്നത്.
വിരലുകളിൽ വെയിൽ വീഴുന്നത്,
കാലുകൾ വേനലിലേക്ക്
നടക്കാനിറങ്ങുന്നതും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment