Sunday 21 October 2018

ഇല്ലാത്തത്...

                                                 http://yolar.cinetonic.co/abstract-woman/
ഭ്രാന്താകുമോയെന്ന്
പേടി തോന്നണുണ്ട്.
ഒരാളെ എത്രയും
ഒളിപ്പിക്കാമോ,അത്രയും.
ഒരു കഥ
പോലുമാവാതെ
നമ്മളിങ്ങനെ...
ഇല്ല, ഞാൻ മാത്രം
ഉള്ളുവെന്നാണ്...
നീയൊരു
നുണ പോലുമല്ലത്രേ!
എന്റെ കവിതയിലെ
ഒരു വാക്കും കൊണ്ട്
മാംസശാലകളിലേക്ക്
പുറപ്പെട്ടു പോയ
നീ...

2 comments:

  1. നുണപോലുമല്ലാത്ത ഒരാളോ...

    ReplyDelete
  2. അങ്ങനെയും ഒരാൾ...

    ReplyDelete