Saturday 2 November 2013

യന്ത്രം

പണ്ടു പണ്ട്
ഒരിടത്തൊരിടത്ത്
അച്ചടി യന്ത്രത്തെ
സ്നേഹിച്ചൊരു
പെണ്‍കുട്ടിയുണ്ടായിരുന്നു.

അവൻ
വടിവൊത്ത
വാക്കുകളിൽ
അടുക്കി വച്ചപ്പോൾ
വരികളിലേക്ക്
ഒതുങ്ങി നിന്നവൾ.

അച്ചടക്കമുള്ള
അക്ഷരങ്ങളിൽ
മഷിപ്പാട്
പരതി പോയവളുടെ
പേനയെവിടെയോ
കളഞ്ഞു പോയി.

അവന്റെ
ആത്മാവില്ലാത്ത
രേഖകളിൽപ്പെട്ടവളുടെ
കൈപ്പടയുടെ വേഗം
നിലച്ചതുമങ്ങനെയായിരുന്നു.

2 comments:

  1. അക്ഷരങ്ങളുടെ ലോകത്തോട് വിടപറഞ്ഞത് എന്നെന്നറിയില്ല... പക്ഷേ ഒരു തിരിച്ചുവരലുണ്ടാവും, എന്റെ വരികള്ക്ക് സ്വരമാവാൻ അവൾ എത്തുന്ന നാൾ.... :-)

    ReplyDelete
  2. അക്ഷരങ്ങളെ സ്നേഹിക്കുന്നവൾക്ക് മടങ്ങി വരാതിരിക്കാനാവില്ല... വരികളിലെ സ്വരമാവാതിരിക്കാനും!

    ReplyDelete