Tuesday 23 July 2019

ചായക്കൂട്ട്


ആവി പാറുന്ന
സമോവറിന്റെ
പുറകിലൂടെത്തുന്ന
നിന്റെ നീണ്ട  നോട്ടം
കൊണ്ടവസാനിക്കുന്ന
രാത്രികളിൽ മാത്രം
തല മൂടി ഉറങ്ങുകയും
പുലർച്ചെ നീയുറങ്ങും
മുൻപേ ചുവന്നയുടുപ്പിട്ട്
വെയിലും തേടി പോകുന്ന
അവളുണ്ടല്ലോ ,
ആൾത്തിരക്കുള്ള
വരാന്തകളിൽ
ചുമരാകുന്നവൾ.
ഒരു തീന്മേശയുടെയറ്റത്തും
നീയില്ലെന്നു സങ്കല്പിച്ചു
കണ്ണടച്ചുണ്ണുന്നവൾ.
ഇടയ്ക്കിടെ  
ഊതികുടിക്കുന്ന
ഒരൊറ്റ ചായ പോലും
പകരാതെ
ഒരേ മരത്തണലിലെന്നും
വെയിലാറി വീഴുന്ന
നിന്റെ ഇടനേരങ്ങളുടെ
നിർവചനവുമവളാകാം.

2 comments:

  1. ചില ഇടനേരങ്ങൾ നിർവ്വചിക്കാനാവില്ല...

    ReplyDelete
    Replies
    1. ചില നേരങ്ങളങ്ങനെയാണ്.

      Delete