വികാരക്കുരുക്കിട്ടൊരു
വാക്കിൻത്തുമ്പിൽ
ജീവിതം തൂങ്ങിയാടുമ്പോൾ,
കൈത്തണ്ടയിലെ ചോദ്യങ്ങളെ
മറുപടികൾ മുറിച്ചിടുമ്പോൾ,
ഓർമ്മപ്പാളത്തിൽ തല വെച്ച്
മറവിവണ്ടിക്ക് കാതോർക്കുമ്പോൾ,
വെറുപ്പിന്റെ വിഷം
വിഷാദം നുണഞ്ഞിറക്കുമ്പോൾ,
തിരസ്ക്കാരത്തീയിൽ
സ്നേഹം കത്തിയമരുമ്പോൾ,
കണ്ണീരാഴങ്ങളിലേക്ക്
കഥകൾ കുതിച്ചുചാടുമ്പോൾ,
തിരക്കുള്ളവർ തിരിച്ചെത്തും
തിരിച്ചറിവിൽ തിരി തെളിക്കാൻ,
അപ്പോഴാണ് അവസാനങ്ങളുണ്ടാകുന്നത്.
വാക്കിൻത്തുമ്പിൽ
ജീവിതം തൂങ്ങിയാടുമ്പോൾ,
കൈത്തണ്ടയിലെ ചോദ്യങ്ങളെ
മറുപടികൾ മുറിച്ചിടുമ്പോൾ,
ഓർമ്മപ്പാളത്തിൽ തല വെച്ച്
മറവിവണ്ടിക്ക് കാതോർക്കുമ്പോൾ,
വെറുപ്പിന്റെ വിഷം
വിഷാദം നുണഞ്ഞിറക്കുമ്പോൾ,
തിരസ്ക്കാരത്തീയിൽ
സ്നേഹം കത്തിയമരുമ്പോൾ,
കണ്ണീരാഴങ്ങളിലേക്ക്
കഥകൾ കുതിച്ചുചാടുമ്പോൾ,
തിരക്കുള്ളവർ തിരിച്ചെത്തും
തിരിച്ചറിവിൽ തിരി തെളിക്കാൻ,
അപ്പോഴാണ് അവസാനങ്ങളുണ്ടാകുന്നത്.
ഊഷ്മാവിന്റെ ഉറവിടം പോലെ ഈ അഗ്നി എന്നും മരവിപ്പ് ആട്ടിയകറ്റട്ടെ. വാക്കുകളിലെ അഗ്നി..ചിന്തകളിലെയും..
ReplyDeleteഅവസാനം ചിന്തകളുടെ ചാരം മാത്രം ബാക്കിയായേക്കാം...
ReplyDeleteഎന്തായാലും ഈ നന്മക്കു തീ പിടിക്കാതിരിക്കട്ടെ..അവസ്ഥാന്തരങ്ങളുണ്ടാവാതിരിക്കട്ടെ.. അവസ്ഥാന്തരങ്ങളുണ്ടാവില്ലെന്നറിയുമെങ്കിലും മുന്‍കൂര്‍ ജാമ്യങ്ങളെടുക്കുന്ന മനസ്സാണ് ആശംസാ സ്വരത്തിനു പിറകില്‍...
DeleteNasttapettathinte villa nasttapettavane ariyu..
ReplyDelete