കണ്‍നിറയെ കടലാണ്,
പീലിക്കെട്ടുകൾക്കിടയിൽ
അന്തിച്ചോപ്പു പടരുന്ന
വെളുത്ത
ആകാശമുണ്ട്.
ആഴിയിലെ
കറുത്ത സൂര്യൻ
രാത്രിയിലാണ്
അസ്തമിക്കുക.
ആളൊഴിഞ്ഞ
കണ്‍ത്തീരത്ത്,
കാറ്റ്
കൊള്ളാനാരുമാരും
കൈപിടിച്ച്
വരാറില്ല.
ഓരോരോ
തിരകളിലും
നുണകളെണ്ണിയെടുക്കാറില്ല.
കവിത
കൊറിച്ചിരിക്കാറുമില്ല.
ഒറ്റപ്പെട്ട
ചിലരെത്താറുണ്ട്,
കാലത്തിന്റെ
കടൽപ്പാലത്തിൽ
നിന്നും
ഒരൊറ്റ നോട്ടം,
മൂന്നാം
നാൾ കഥകളായി
കരയ്ക്കടിയുമവർ,
കണ്ണുകളിൽ
കടലുള്ളവർ...
ഏകാന്തതയാണ് ഇഷ്ടവിഷയം..
ReplyDeleteനല്ല വരികള്‍.
നന്നയിരിക്കുന്നു.��
നന്ദി :)
ReplyDelete