കാത്തിരിപ്പുകളിലേക്ക് ആരും
കടന്നുവരാനില്ലെന്നു അറിയാതെയല്ല.
ചേതനയറ്റ സങ്കൽപ്പങ്ങളുടെ
ചിതയൊരുങ്ങിയത് കാണാതെയുമല്ല.
വറ്റി വരണ്ട ഉറവകളിൽ
കുറെ പാഴായ വരികളുണ്ടായിട്ടുമല്ല.
വിസ്മൃതനാവാൻ വിസമ്മതിക്കും
മൗനത്തിനു മോക്ഷപ്രാപ്തിയേകാനായി,
എരിഞ്ഞടങ്ങിയ തൂലികത്തുമ്പിലെ
ജ്വാലയാവാനാകാതെ പോയ അഗ്നിക്കായി,
ചിറകറ്റ അക്ഷരങ്ങൾ നിത്യവും
സൃഷ്ടിയുടെ ആകാശക്കോട്ട കെട്ടാനിറങ്ങുന്നു.
No comments:
Post a Comment