വലിയ കെട്ടിടത്തിന്റെ
ചെറിയ മുറിയിലിരുന്ന്
നീയെന്താണ്
ചെയ്യുന്നത്?
വെയിലിന്റെ
ജാലകമടച്ചിട്ട്
പ്രകൃതിയുടെ
പാഠമോതുന്നു.
ഹൃദയo താഴിട്ട് പൂട്ടിവച്ച്
പ്രണയo പ്രഖ്യാപിക്കുന്നു.
അഭിസാരികയുടെ മെത്തയിൽ
സദാചാരങ്ങൾ അഴിച്ചിടുന്നു.
വർഗ്ഗസമരത്തിന്റെ
വഴിയേ
വിരലിനാൽ അണിചേരുന്നു.
ചുറ്റുപാടുകളെ മൂകമാക്കി
അകലേക്ക് വാക്കെറിയുന്നു.
മിഥ്യയുടെ
അകത്തളങ്ങളിൽ
സ്വത്വത്തെ തളച്ചിട്ടുക്കൊണ്ട്
നീയെന്താണ് തിരയുന്നത്?
No comments:
Post a Comment