Monday, 21 October 2013

പനിയോർമ്മകൾ

അവന്റെ തണുപ്പിലറങ്ങി
നടന്നവൾക്ക് പനിപിടിച്ചു.

മേലാകെ അവന്റെ
നിശ്വാസങ്ങളുടെ ചൂട്.

വിരൽപ്പാട് പതിഞ്ഞ
കൈത്തലം വിറക്കുന്നുണ്ട്.

വാക്കുകളുടെ വാനിറയെ
വിയർപ്പിന്റെ കയ്പ്പ്.

പുതപ്പിനടിയിൽ മനസ്സാകെ
നീറുന്ന നോവ്‌.

പനി മാറണമെന്നോ മറ്റോ
പുലമ്പുന്നുണ്ടവൾ.

അത് കേട്ടിട്ടാവണം
നെറ്റിതടത്തിൽ അച്ഛന്റെ
ഒരു തലോടൽ,
അമ്മയുടെ രുചിക്കൂട്ടിൽ
പാകപ്പെടുത്തിയ ചുക്ക്കാപ്പി.

അവളുടെ പനിയിറങ്ങുന്നു,
പ്രണയം പടിയിറങ്ങുന്നു...

1 comment:

  1. ഇങ്ങനെ ചില കവിതകൾ വായിക്കുമ്പോൾ എഴുതണമെന്നു തോന്നും, പരാജയപ്പെടാറെയുള്ളൂ..അന്നും ഇന്നും..

    ReplyDelete