വേനൽ പോലെ വിഷാദാത്മകമായതൊന്നുമില്ല.
വർഷത്തിനൊപ്പം
ഇരുണ്ട ഭോജനശാലയിലിരിക്കേ,
വീർപ്പുമുട്ടുന്ന തൊണ്ടയോടെ,
തളർന്ന കാറ്റാടിയന്ത്രങ്ങളെ നോക്കേ,
മാലാഖമാർ പാലായനം ചെയ്യുന്ന പോൽ
ദേവാലയത്തിന്
മുകളിലൂടെ
മേഘങ്ങൾ പിരിഞ്ഞു പോകുന്നു.
സ്വന്തമായിരുന്നതൊന്നും
അവശേഷിക്കുന്നില്ല;
മഴ പോലും,രണ്ടു പേർക്കുള്ള
മേശയ്ക്കപ്പുറമാരേയും കാത്തിരിക്കാനില്ല.
ഒരു കത്തിമുനയോളമെല്ലാം ദുർബലമായ ശേഷം
നിശ്ചലമായ
ജീവിതശാലയിൽ നിന്നും
വർണ്ണാഞ്ചിതമായ
കനികൾ,
വെറുതേയിറ്റു
വീഴുന്നു.
ഒരു ഊന്നു വടിയുമായ് ഹാംലെറ്റ് പോലും
തെരുവിലേക്ക്
തിരികെയെത്തുന്നു.
തെരുവിന്റെ
കുടിച്ചു മദിച്ചു വമിച്ച
അപരിചിതർ അജ്ഞാതമായ
നഗരത്തിൽ നിന്നും മടങ്ങിയെത്തുന്നു,
സന്ദിഗ്ദ്ധമായ ഏകാന്തതയെന്ന പോൽ
വീണ്ടുമെല്ലാം
പതിയെ കടന്നു പോവുന്നു.
വിശ്വാസത്തിന്റെ തുന്നൽക്കെട്ടുകളിലേക്ക്
ഉറ്റു നോക്കാതിരിക്കാനാവുന്നില്ല.
നിസ്സാരമായൊരു
അപഹരണത്തിന്റെ
അവസാനത്തിനായി
കാത്തിരിക്കാനും.
അങ്ങനെ നമ്മുടെ അപൂർണ്ണമായ
ശരീര-
ങ്ങളിലേക്കീ രാത്രി മടങ്ങാനും.
ങ്ങളിലേക്കീ രാത്രി മടങ്ങാനും.
No comments:
Post a Comment