Monday, 13 January 2014

ദഹനം

എന്റെ ചിന്തകൾക്ക് തീപിടിച്ചത്
നീയറിഞ്ഞിരുന്നോ?
ഒരു ഹൃദയ വിസ്ഫോടനത്തിന്റെ
അവശിഷ്ടങ്ങളിൽ നിന്നൊരു
തീപ്പൊരി,
ആളിക്കത്തുന്ന ഭ്രാന്ത്,
കത്തി ചാമ്പലാകുന്നത്
നീയോ ഞാനോ?
അസ്ഥിയുരുകുന്ന ഗന്ധം,
വഞ്ചനയുടെ ദുർഗന്ധം.
മനംപിരട്ടി വരുന്നുണ്ടെനിക്ക്
ഓർമ്മകളെ ചർദ്ദിക്കണം.
അകത്താകിയ മലിമസമായ
വികാരങ്ങളൊക്കെയും
വായിലൂടെ പുറന്തള്ളണം
ദാ ഇത് പോലെ,
വാക്കുകളായി...

4 comments:

  1. നന്നായിരിക്കുന്നു തുടരുക <3

    ReplyDelete
  2. പുറന്തള്ളിയ വാക്കുകളൊക്കെയും ജ്വലിക്കുന്നവ!

    ReplyDelete
  3. അക്ഷരം ജ്വാലയാണ്...ആത്മാവിന്റെ വെളിച്ചം!

    ReplyDelete