Friday, 15 November 2013

തീവണ്ടിക്കാഴ്ചകൾ

വിശപ്പ്:
അരവയർ നിറയ്ക്കാനൊരു
വട്ടി പലഹാരങ്ങളുമായ്
വിയർപ്പിന്റെ പാളങ്ങൾ
മുറിച്ചുക്കടക്കുന്ന വൃദ്ധൻ.

ഭിക്ഷ:
നാണയമെറിഞ്ഞ കുട്ടിയോട്
കൂട്ട് യാചിക്കാനാവാത്ത
മുഷിഞ്ഞ ഭാണ്‍ഡത്തിലെ
കൂറ കുത്തിയ ബാല്യം.

യാത്ര:
സ്വപ്നങ്ങളിലേക്ക് അതിവേഗം
ചൂളം വിളിച്ചെത്തുന്ന ഭാവി.
കാത്ത് നിൽക്കുന്ന വർത്തമാനം,
കൈ വീശിയകലെ  ഭൂതകാലം.

4 comments:

  1. വർത്തമാനം കാത്തു നിന്നിരുന്നെങ്കിൽ...

    ReplyDelete
  2. ഭാവിയെത്തും വരെ കാത്തു നിൽക്കുമായിരിക്കാം...

    ReplyDelete
  3. പകച്ചു നില്ക്കുന്ന മനസ്സും.......നല്ല എഴുത്ത്,..ഭാവുകങ്ങൾ

    ReplyDelete
  4. അഭിപ്രായം അറിയിച്ചതിൽ സന്തോഷം...നന്ദി.

    ReplyDelete