ഞാൻ നിന്‍റെ
മഴയല്ലെങ്കിൽ,
നീയെന്തിനെന്‍റെ
കടലാവുന്നു?
നിന്‍റെ കാറ്റിന്‍റെ
കൈകളെന്‍റെ
ഇലകളെയെന്തേ
തിരയുന്നു?
ഞാൻ തൂവൽ
പൊഴിക്കുമ്പോൾ
നിൻ ആകാശമെന്തേ
നിറമണിയുന്നു?
നിന്‍റെ തൂലിക
തുമ്പിലെന്‍റെ
ജീവിതമെങ്ങനെ
നീയെഴുതുന്നു?
അടുക്കും തോറും
വരികളിലെന്നും
നീളമുള്ളയെന്‍റെ
ചോദ്യമെങ്ങനെ
നിന്‍റെ മെലിഞ്ഞ
ഉത്തരമാവുന്നു?
അറിയില്ല,
ഇനി നീയില്ല,
ഒരുപക്ഷേ ഞാനും.
മഴയല്ലെങ്കിൽ,
നീയെന്തിനെന്‍റെ
കടലാവുന്നു?
നിന്‍റെ കാറ്റിന്‍റെ
കൈകളെന്‍റെ
ഇലകളെയെന്തേ
തിരയുന്നു?
ഞാൻ തൂവൽ
പൊഴിക്കുമ്പോൾ
നിൻ ആകാശമെന്തേ
നിറമണിയുന്നു?
നിന്‍റെ തൂലിക
തുമ്പിലെന്‍റെ
ജീവിതമെങ്ങനെ
നീയെഴുതുന്നു?
അടുക്കും തോറും
വരികളിലെന്നും
വെറുതെയെന്തേ
അകലമേറുന്നു?നീളമുള്ളയെന്‍റെ
ചോദ്യമെങ്ങനെ
നിന്‍റെ മെലിഞ്ഞ
ഉത്തരമാവുന്നു?
അറിയില്ല,
ഇനി നീയില്ല,
ഒരുപക്ഷേ ഞാനും.
No comments:
Post a Comment